Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ask More

ഇ​ട​തു​ മു​ന്ന​ണി​യി​ൽ സീ​റ്റു​ക​ൾ കൂ​ടു​ത​ൽ ചോ​ദി​ച്ച് പാ​ർ​ട്ടി​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​റു സീ​​​റ്റു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് രാ​​​ഷ്ട്രീ​​​യ ജ​​​ന​​​താ​​​ദ​​​ൾ (ആ​​​ർ​​​ജെ​​​ഡി). ഇ​​​ന്ന​​​ലെ സി​​​പി​​​എം നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു നി​​​ല​​​വി​​​ലെ മൂ​​​ന്നു സീ​​​റ്റു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ മൂ​​​ന്നു സീ​​​റ്റു​​​ക​​​ൾ കൂ​​​ടി ആ​​​ർ​​​ജെ​​​ഡി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ ചാ​​​ല​​​ക്കു​​​ടി മ​​​ണ്ഡ​​​ലവും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ ഒ​​​ന്നും കോ​​​ഴി​​​ക്കോ​​​ട് ഒ​​​ന്നും ഇ​​​ങ്ങ​​​നെ​​​യാ​​​ണു മൂ​​​ന്നു സീ​​​റ്റു​​​ക​​​ൾ. ഇ​​​തി​​​ൽ ഒ​​​രു​​​റ​​​പ്പും സി​​​പി​​​എം ആ​​​ർ​​​ജെ​​​ഡി​​​ക്കു ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. ഇ​​​പ്പോ​​​ൾ കൈ​​​വ​​​ശ​​​മു​​​ള്ള ക​​​ൽ​​​പ​​​റ്റ, കൂ​​​ത്തു​​​പ​​​റ​​​ന്പ്, വ​​​ട​​​ക​​​ര എ​​​ന്നീ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ ആ​​​ർ​​​ജെ​​​ഡി​​​ക്കു ഒ​​​തു​​​ങ്ങേ​​​ണ്ടി വ​​​രും.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​​മ്മു​​​മാ​​​യും ഇ​​​ന്ന​​​ലെ സി​​​പി​​​എം ച​​​ർ​​​ച്ച ന​​​ട​​​ത്തി. നി​​​ല​​​വി​​​ലെ 12 സീ​​​റ്റു​​​ക​​​ൾ ത​​​ന്നെ ന​​​ൽ​​​കാ​​​മെ​​​ന്നു ച​​​ർ​​​ച്ച​​​യി​​​ൽ സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ ഒ​​​രു സീ​​​റ്റു കൂ​​​ടി അ​​​ധി​​​കം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ.​​​ മാ​​​ണി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കു​​​റ്റ്യാ​​​ടി സീ​​​റ്റു വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​വ​​​ശ്യം. എ​​​ന്നാ​​​ൽ ത​​​ങ്ങ​​​ൾ മ​​​ത്സ​​​രി​​​ക്കു​​​ന്ന സീ​​​റ്റ് വി​​​ട്ടു​​ത​​​രാ​​​നാ​​​കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സി​​​പി​​​എം സ്വീ​​​ക​​​രി​​​ച്ച​​​ത്. കു​​​റ്റ്യാ​​​ടി അ​​​ല്ലെ​​​ങ്കി​​​ൽ മ​​​റ്റൊ​​​രു സീ​​​റ്റു ന​​​ൽ​​​കി​​​യേ മ​​​തി​​​യാ​​​കൂ​​​വെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ എ​​​ണ്ണം സീ​​​റ്റു​​​ക​​​ൾ മാ​​​ത്രം ഇ​​​ക്കു​​​റി​​​യും ന​​​ൽ​​​കി​​​യാ​​​ൽ മ​​​തി​​​യെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ലാ​​​ണു സി​​​പി​​​എം. സീ​​​റ്റു​​​ക​​​ൾ വ​​​ച്ചു​​​മാ​​​റു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ പി​​​ന്നീ​​​ട് ആ​​​ലോ​​​ചി​​​ക്കാ​​​മെ​​​ന്ന ഉ​​​റ​​​പ്പു മാ​​​ത്ര​​​മാ​​​ണു സി​​​പി​​​എം മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ, പാ​​​ർ​​​ട്ടി പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗം എ.​​​ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ, ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്.

Latest News

Corehub Up